Alan Walker 
Kerala

അലൻ വാക്കറുടെ സംഗീതനിശയിക്കിടെയുണ്ടായ മൊബൈൽ മോഷണം: പിടിയിലായത് വൻ കവർച്ചാസംഘം

മോഷണം പോയ 20 ഓളം ഫോണുകളാണ് പൊലീസ് പിടിച്ചത്.

കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീതനിശയിക്കിടെയുണ്ടായ മൊബൈൽ മോഷണത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുളള സംഘങ്ങളാണ് പിടിയിലായത്. അതിപുർ റഹ്മാൻ, വസീം അഹമ്മദ്, സണ്ണി ഭോല യാദവ്, ശ്യം ബൻവാൽ എന്നിവരാണ് പിടിയിലായത്.

മോഷണം പോയ 20 ഓളം ഫോണുകളാണ് പൊലീസ് പിടിച്ചത്. നഷ്ടപ്പെട്ട മൊബൈല്‍ഫോണുകള്‍ മുംബൈയിലും ഗുജറാത്തിലും എത്തിയതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ ത്തിയിരുന്നു.

26 ഐഫോണുകളടക്കം 39 ഫോണുകളാണ് സംഗീത നിശയ്ക്കിടെ മോഷണം പോയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഫോൺ മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6,000 രൂപയുടെ വി.ഐ.പി. ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് മോഷ്ടിച്ചത്.

റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യ വകുപ്പ്

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്''; മൂന്നാം ക്ലാസുകാരന്‍റെ വലിയ ജീവിതപാഠം, അഭിനന്ദനവുമായി മന്ത്രി

സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം വരുന്നു; നടപടികളാരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ