.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

131 മോ​ഡേ​ൺ 'സ്വി​ഫ്റ്റ് സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ' ഇ​ന്നു മുതൽ നി​ര​ത്തിൽ

പു​തി​യ ബ​സ് എ​ത്തു​ന്ന​തോ​ടെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ ഓ​ർ​ഡി​ന​റി​ക​ളാ​യി മാ​റ്റും.

MV Desk

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ 131 സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളു​ടെ ഫ്ലാ​​ഗ് ഓ​ഫ് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 11.30 ന് ​തൈ​ക്കാ​ട് പൊ​ലീ​സ് ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ര​ജി​സ്റ്റ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​ച്ച ബ​സു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തത്.

പു​തി​യ ബ​സ് എ​ത്തു​ന്ന​തോ​ടെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ ഓ​ർ​ഡി​ന​റി​ക​ളാ​യി മാ​റ്റും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ൻ കെ​ട്ടി​ലും മ​ട്ടി​ലും നി​ര​വ​ധി പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ന്‍റെ പു​ത്ത​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും 360 ഡി​ഗ്രി കാ​മ​റ, എ​ല്ലാ സീ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ൾ, പാ​നി​ക് ബ​ട്ട​ൺ, യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ്, ജി​പി​എ​സ്, 3 എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ൾ, സൗ​ക​ര്യ​പ്ര​ദ​മാ​യ സീ​റ്റു​ക​ൾ ഇ​ങ്ങ​നെ നീ​ളു​ന്നു പു​തി​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ. 38 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു ബ​സി​ന്‍റെ ചെ​ല​വ്.

കി​ഫ്ബി കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് മു​ഖേ​ന​യാ​ണ് 131 ബ​സു​ക​ൾ വാ​ങ്ങി​യ​ത്. അ​ശോ​ക് ലെ​യ്‌​ലാ​ന്‍ഡി​ന്‍റെ 12 മീ​റ്റ​ർ ഷാ​സി​യി​ൽ എ​സ്.​എം. പ്ര​കാ​ശ് എ​ന്ന ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ക​മ്പ​നി​യാ​ണ് ബോ​ഡി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്നി​ലും പി​ന്നി​ലും ഉ​ൾ​പ്പെ​ടെ മൂ​ന്ന് 360 ഡി​ഗ്രി കാ​മ​റ​ക​ളാ​ണ് ബ​സി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളു​ടെ നീ​ളം 11 മീ​റ്റ​റും സീ​റ്റു​ക​ളു​ടെ എ​ണ്ണം 52ഉം ​ആ​ണ്. പു​തി​യ ബ​സി​ൽ 55 സീ​റ്റു​ക​ളാ​ണു​ള്ള​ത്. എ​യ​ർ സ​സ്പെ​ൻ​ഷ​നു​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ശബരിമല യുവതി പ്രവേശനം; സിപിഎമ്മിന്‍റെ നിലപാട് മാറ്റം കുറ്റസമ്മതമാണെന്ന് വി.ഡി. സതീശൻ

എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി

കുഞ്ഞിന് ഓട്ടിസമെന്ന് സംശയം; അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങി മടങ്ങിയ വിദ്യാർഥിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അമ്മ മരിച്ചു

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു; വെടിവച്ചിട്ടതെന്ന് ഇറാന്‍