Rahul Gandhi

 

file image

Kerala

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച യുഡിഎഫിന്‍റെ "പുതുയുഗ യാത്ര'ക്ക് സമാപനം കുറിച്ചു

Namitha Mohanan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച യുഡിഎഫിന്‍റെ "പുതുയുഗ യാത്ര'ക്ക് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സ​മ്മേ​ള​നം ഉദ്ഘാടനം ചെയ്തു.

മ​ല​യാ​ളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ചാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര ​മോദി രാജ്യത്തെ വഞ്ചിച്ചെന്നും കേരളത്തില്‍ സിപിഎം- ​ബിജെപി കൂട്ടുകെട്ടാണെന്നും രാ​ഹു​ൽ പറഞ്ഞു. ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമ‌െരിക്കക്ക് തുറന്നു കൊടുത്തിട്ടില്ല. ഈ ​കരാര്‍ ഊര്‍ജ സുരക്ഷ ഇല്ലാതാക്കും.

അമെ​രിക്ക പറയുന്നവരില്‍ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രംപിന് വാക്ക് കൊടുത്തു. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീന്‍ ഫയലുകളാണ്. പ്രധാനമന്ത്രിയുടെ സുഹൃത്ത് അനില്‍ അംബാനി, ഹര്‍ദീപ് പുരി എന്നിവരുടെ പേരുകള്‍ ഫയലുകളി​ലുണ്ട്. ആ ​ഫയലുകള്‍ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി.

മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായി​ വി​ജ​യ​നെതിരേ എന്തുകൊണ്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് അനങ്ങുന്നില്ല? എ​ന്നെ ഇ​ഡി ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തില്‍ സിജെപിയാണുള്ളത്. സിപിഎം-​ ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് ഈ ​സര്‍ക്കാരിനുള്ളത്? തൊഴിലാളി താ​ത്പര്യം സംരക്ഷിക്കുന്നില്ല. സര്‍ക്കാറിന് കോര്‍പ്പറേറ്റ് സ്വഭാവമാ​ണ്. കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സി​പി​എം പേരു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള​യി​ൽ സിപിഎം നേതാക്കള്‍ ജയിലിലായി. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും- രാ​ഹു​ൽ പ​റ​ഞ്ഞു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡോ. ​ശ​ശി ത​രൂ​ർ എം​പി. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, മ​റ്റു കെപിസിസി നേതാക്കൾ, യുഡിഎഫ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിന്‍റെ ഭാഗമായി.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു; 2 തൊഴിലാളികളെ കാണാതായി