കസവു സാരിയുടുത്ത്, മുല്ലപ്പൂ ചൂടി മോണാലിസ! സഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം
തിരുവനന്തപുരം: ഓണക്കാലമായതോടെ കസവുസാരിയുടെ കൂടെ കാലമാണ്. ഇത്തവണ സാക്ഷാൻ മോണാലിസയെ കന്നെ സാരിയുടുപ്പിച്ച് എത്തിച്ചിരിക്കുകയാണ് കേരളം ടൂറിസം ഡിപ്പാർട്മെന്‍റ്. സെറ്റു സാരിയുടുത്ത് മുടിയിൽ മുല്ലപ്പൂവും ചൂടിയ മോണാലിസയുടെ ചിത്രമാണ് കേരള ടൂറിസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാലാതീതം, മനോഹരം, കേരള കസവു സാരി എന്നും കുറിച്ചിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് ഡാവിഞ്ചി ചിത്രത്തിന്‍റെ പുത്തൻപതിപ്പും കേരള ടൂറിസം ഇറക്കിയിരിക്കുന്നത്.