കേരള തീരം തൊട്ട് കാലവർഷം; സംസ്ഥാനത്തുടനീളം അതിതീവ്ര മഴ

 
Kerala

കേരള തീരം തൊട്ട് കാലവർഷം; സംസ്ഥാനത്തുടനീളം അതിതീവ്ര മഴ

16 വർ‌ഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഇത്ര നേരത്തെ കാലവർഷമെത്തുന്നത്

തിരുവനന്തപുരം: കാലവർഷം കേരള തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിവിനു വിപരീതമായി വളരെ നേരത്തെയാണ് കാലവർഷം ഇക്കൊല്ലം എത്തിയത്. 16 വർഷങ്ങൾക്ക് മുൻപ് 2009 ലായിരുന്നു കാലവർഷം ഇത്ര നേരത്തെ കേരള തീരത്തെത്തിയത്. കഴിഞ്ഞ വർഷം മേയ് 31 നാണ് കേരളത്തിൽ കാലവർഷമെത്തിയത്.

മേയ് 27 ന് കാലവർഷമെത്തുമെന്നായിരുന്നു ആദ്യം കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ പിന്നീട് 26 ഓടെ കാലവർഷം എത്തുമെന്നും അറിയിച്ചെങ്കിലും ഇപ്പോഴിതാ മേയ് 24 ന് തന്നെ കാലവർഷം സംസ്ഥാനത്തെത്തി.

കാലവർഷം എത്തും മുന്നേ തന്നെ സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ലഭിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ക്വാറികൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍