മഴ കനക്കും, ഏഴ് ജില്ലകളിൽ യെലോ അലർട്ട്

 

AI Image

Kerala

മൺസൂൺ എത്തിയില്ല, മഴ തുടരും; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മേയ് 26നുള്ളിൽ മൺസൂൺ എത്തുമെന്നാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.

ഗവർണറുടെ വാഹനവ്യൂഹവും വെട്ടിക്കുറച്ചു; ഇനി ആറ് വാഹനങ്ങൾ

സ്വർണ വില താഴേക്കു തന്നെ; കുറഞ്ഞത് 720 രൂപ

പിണക്കം മാറ്റാതെ ചെന്നിത്തല; ആഭ്യന്തരത്തിന് വില പേശില്ല

ലീഗിന് നാല് മന്ത്രിമാർ, വിട്ടുവീഴ്ച ചെയ്യണമെന്ന് കോൺഗ്രസ്

വേടൻ അണിഞ്ഞിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്