കരുനാഗപ്പളളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു

 
file image
Kerala

കരുനാഗപ്പളളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു

ചൊവ്വാഴ്ചയാണ് താര ആറും ഒന്നരയും വയസുളള മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

കൊല്ലം: കരുനാഗപ്പളളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മക്കളും മരിച്ചു. കരുനാഗപ്പളളി സ്വദേശി താര ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് താര ആറും ഒന്നരയും വയസുളള മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് മടങ്ങിവരാനിരിക്കെയാണ് ആത്മഹത്യയ്ക്ക് യുവതി ശ്രമിച്ചത്.

ഭർത്താവിന്‍റെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി