.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"എന്നെ പീഡിപ്പിക്കാൻ അമ്മ കൂട്ടുനിന്നു'' പതിമൂന്നുകാരിയുടെ വെളിപ്പെടുത്തൽ 
Kerala

"എന്നെ പീഡിപ്പിക്കാൻ അമ്മ കൂട്ടുനിന്നു'', പതിമൂന്നുകാരിയുടെ വെളിപ്പെടുത്തൽ

ജയ്മോന് കുട്ടിയെ പീഡിപ്പിക്കാനുളള അവസരത്തിനായി അമ്മ ശ്രമിച്ചിരുന്നുവെന്നാണ് കുട്ടി പറയുന്നത്

Megha Ramesh Chandran

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് പ്രതി. അമ്മയുടെ മുന്നിൽ വച്ചാണ് മകളെ പീഡിപ്പിച്ചതെന്നാണ് മൊഴി. ജയ്മോൻ 11 കേസുകളിൽ പ്രതിയും, മലപ്പുറം കാളികാവിലെ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന ആളുമാണ്.

ജയ്മോൻ കൊലക്കേസിൽ ജയിലിൽ കഴിയുന്ന കാലത്ത് കുട്ടിയുടെ അമ്മയുടെ സഹോദരനുമായി അടുപ്പത്തിലാവുകയായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് ജയ്മോനുമായി അടുപ്പത്തിലാവുകയായിരുന്നു.

ജയ്മോൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം പെൺകുട്ടിയെയും അമ്മയെയും പത്തനംതിട്ടയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

അമ്മയുടെ കൂടെ വന്ന കുട്ടിയെ ജയ്മോൻ അമ്മയുടെ മുന്നിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. ജയ്മോന് കുട്ടിയെ പീഡിപ്പിക്കാനുളള അവസരത്തിനായി അമ്മ ശ്രമിച്ചിരുന്നുവെന്നും കുട്ടി പറയുന്നുണ്ട്.

അധ്യാപകർ വഴി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ് മൊഴി നൽകിയത്. തുടർന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കേസെടുത്തതോടെ ഒളിവിൽ പോയ പെൺകുട്ടിയുടെ അമ്മയെയും ജയ്മോനെയും മംഗലാപുരത്തുനിന്നാണ് പിടികൂടിയത്.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ