Kerala

രൂപമാറ്റം വരുത്തിയ ബൈക്കിൽ അഭ്യാസപ്രകടനം; 53 പേർ കുടുങ്ങി, 6,37,350 രൂപ പിഴ; 37 പേരുടെ ലൈസൻസ് റദ്ദാക്കും

അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വിഡിയോകൾ കണ്ടെത്തി അതിൽ നിന്നും വാഹനവും നമ്പറുമടക്കം ശേഖരിച്ചാണ് പ്രത്യേക പരിശോധന നടത്തുന്നത്

തിരുവനന്തപുരം: രൂപം മാറ്റം വരുത്തിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനം കാട്ടുകയും ചെയ്ത 53 പേരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിവീണത്.

വിവിധ ജില്ലകളിൽ നിന്നായി 85 പേരിൽ നിന്നും 6,37,350 രൂപയാണ് പിഴയായി ഈടാക്കിയത്. തിരുവനന്തപുരത്തു നിന്നാണ് ഏറ്റവുമധികം നിയമ ലംഘകരെ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശയുണ്ട്.

അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വിഡിയോകൾ കണ്ടെത്തി അതിൽ നിന്നും വാഹനവും നമ്പറുമടക്കം ശേഖരിച്ചാണ് പ്രത്യേക പരിശോധന നടത്തുന്നത്.

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ