എഡിജിപി അജിത് കുമാർ 
Kerala

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയാണ് ബെവ്കോയുടെ മുഴുവന്‍ ചുമതലയും അജിത് കുമാറിന് നല്‍കിയിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ എം.ആര്‍. അജിത് കുമാറിനെ ബെവ്‌റിജസ് കോര്‍പ്പറേഷന്‍ സിഎംഡിയായി നിയമിച്ച് സര്‍ക്കാര്‍. ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റിയാണ് നിയമനം. നേരത്തെ ബെവ്‌കോ ചെയര്‍മാനായി അജിത് കുമാറിനെ നിയമിച്ചിരുന്നെങ്കിലും ഹര്‍ഷിത മാനെജിങ് ഡയറക്റ്റര്‍ പദവിയില്‍ തുടരുകയായിരുന്നു. കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയാണ് ബെവ്കോയുടെ മുഴുവന്‍ ചുമതലയും അജിത് കുമാറിന് നല്‍കിയിരിക്കുന്നത്.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ കമ്മിഷണര്‍ പദവിയില്‍ നിന്നും മാറ്റിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടി വന്നത്. ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്റ്റര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തു നിന്ന് മാറ്റി അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചത്.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

'പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ സാരമില്ല'; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത‍്യു

കോംഗോയിൽ വിമാനം തകർന്നുവീണു; 2 മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ മരിച്ചു

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മോഷ്ഠിച്ച തൊണ്ടിമുതൽ കണ്ടെത്തി

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു