എംഎസ്‌സി എൽസ 3 കപ്പൽ
file image
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു. 1,227.62 കോടി രൂപയാണ് കപ്പൽ കമ്പനി കെട്ടിവച്ചത്. കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക സെക‍്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കാൻ എംഎസ്‌സി കമ്പനിയോട് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ നീക്കം.
നേരത്തെ 9,531 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ‍്യപ്പെട്ടിരുന്നത്. എന്നാൽ ഈ വാദത്തെ എംഎസ്‌സി കമ്പനി കോടതിയിൽ എതിർക്കുകയും തുടർന്ന് സർക്കാരിന്‍റെ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് നിരീക്ഷിച്ച കോടതി 1,227.62 കോടി രൂപ കെട്ടിവയ്ക്കുന്നത് നീതിയുക്തമാണെന്ന് വിലയിരുത്തുകയായിരുന്നു.
ഇതേത്തുടർന്ന് കമ്പനിയുടെ അകിറ്റേറ്റ-2 എന്ന കപ്പൽ തീരം വിട്ടു. അകിറ്റേറ്റ-2 എന്ന കപ്പൽ നേരത്തെ തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുകയായിരുന്നു.