.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

Mughal history removed from 7th class textbook; replaced with Mahakumbh Mela

 
Kerala

ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം പുറത്ത്; പകരം മഹാകുംഭമേള

'പൂർവി' എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയത്.

Megha Ramesh Chandran

ഡൽഹി: മുഗൾ രാജാക്കന്മാരെക്കുറിച്ചും ഡൽഹി സുൽത്താന്മാരെക്കുറിച്ചുമുളള പാഠഭാഗങ്ങൾ നീക്കം ചെയ്ത് എൻസിഇആർടി. ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ നിന്നാണ് നീക്കം ചെയ്തിരിക്കുന്നത്. 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോഡ്' എന്ന പരിഷ്കരിച്ച സിലബസിന്‍റെ ആദ്യ ഭാഗങ്ങളിലാണ് മുഗൾ ചരിത്രവും ഡൽഹി സുൽത്താന്മാരുടെയും ചരിത്രം ഒഴിവാക്കിയത്.

പുസ്തകത്തിന്‍റെ രണ്ടാം ഭാഗം വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊവിഡ് സമയത്ത് ആരംഭിച്ച സിലിബസ് പരിഷ്കരണങ്ങളുടെ തുടർച്ച‍യാണ് പുതിയ നീക്കം. തുഗ്ലക്ക്, ഖൽജി, മംലൂക്ക്, ലോധി തുടങ്ങിയ രാജവംശങ്ങളുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടെ മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ നേരത്തെയുള്ള പരിഷ്കരണത്തിൽ വെട്ടിക്കുറച്ചിരുന്നു.

പുതിയ പരിഷ്കരണത്തിൽ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, രണ്ടാം ഭാഗത്തിൽ മു​ഗൾ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിൽ ഉദ്യോ​ഗസ്ഥർ വ്യക്തത വരുത്തിയില്ല.

'ഹൗ ലാൻഡ് ബികം സേക്രഡ്' എന്ന പാഠഭാഗത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുളള പുണ്യസ്ഥലങ്ങളുടെ പ്രധാന്യം ഉൾപ്പെടുത്തി. ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, സ്വരാഷ്ട്രിയനിസം, ബുദ്ധമതം, സിഖ് മതം എന്നിവയുൾപ്പെടെ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തും.

സേക്രഡ് ജോഗ്രഫി എന്ന ഭാഗത്ത് 12 ജ്യോതിർലിംഗങ്ങൾ, ചാർധാം യാത്ര, ശക്തി പീഠങ്ങൾ, പുണ്യ പർവതങ്ങൾ, നദികൾ, വനങ്ങൾ‌ എന്നിവയെക്കുറിച്ച് പറയുന്നു. പ്രയാഗ് രാജിൽ ഏകദേശം 660 ദശലക്ഷം ആളുകളെ ആകർഷിച്ച മഹാ കുംഭമേളയെക്കുറിച്ച് പാഠഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.

'മെയ്ക്ക് ഇൻ ഇന്ത്യ', 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ', 'അടൽ ടണൽ' തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ ആധുനിക ഇന്ത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കവും പുസ്തകത്തിൽ ഇടം പിടിച്ചു. 'പൂർവി' എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയത്.

15 കഥകൾ, കവിതകൾ, ആഖ്യാനങ്ങൾ എന്നിവയിൽ 9 എണ്ണം ഇന്ത്യൻ എഴുത്തുകാരുടേതാണ്. നേരത്തെയുള്ള പാഠപുസ്തകത്തിൽ 17 എഴുത്തുകാരിൽ നാല് ഇന്ത്യൻ എഴുത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ