മുകേഷ് 
Kerala

ഇത്തവണ മുകേഷിന് സീറ്റില്ല; ബാലഗോപാലും നൗഷാദും മത്സരിക്കും

കൊല്ലത്തുണ്ടായ വോട്ടു ചോർച്ച പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് യുവാക്കളുടെ പ്രതിനിധിയായി എസ്. ജയമോഹനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷിന് സീറ്റില്ല. കൊല്ലം മണ്ഡലത്തിൽ ആക്റ്റിങ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ മത്സരിക്കുമെന്നാണ് സൂചന. നിലവിൽ കൊല്ലത്തെ മൂന്നു സിറ്റിംഗ് എംപിമാരാണ് മത്സരിക്കാനൊരുങ്ങുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരത്ത് എം.നൗഷാദ് ചവറയിൽ സുജിത്ത് പിള്ളയും വീണ്ടും മത്സരിക്കും. ജില്ലാ കമ്മിറ്റി നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിയാണ്.

കൊല്ലത്തുണ്ടായ വോട്ടു ചോർച്ച പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് യുവാക്കളുടെ പ്രതിനിധിയായി എസ്. ജയമോഹനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും കൊല്ലത്തു നിന്ന് മുകേഷാണ് മത്സരിച്ചത്. എന്നാൽ 2021ൽ ഭൂരിപക്ഷത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. അതു മാത്രമല്ല മുകേഷിനെതിരേ ഉയർന്ന ലൈംഗികാതിക്രമ കേസുകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങൽ ഏൽപ്പിച്ചിരുന്നു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും