PMA Salam file
Kerala

വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു സലാമിന്‍റെ പരാമർശം

Namitha Mohanan

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്. പ്രതിപഷക്ഷത്തിന്‍റെ ചുമതലയാണെന്ന, രാഷ്ട്രീയവിമർശനങ്ങളാവാം. എന്നാലത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോവരുതെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി തങ്ങൾ പ്രതികരിച്ചു.

മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു സലാമിന്‍റെ പരാമർശം. ഒന്നുകിൽ ആണാവണം അല്ലെങ്കിൽ പെണ്ണാവണം. ഇതു രണ്ടുമല്ലാത്ത മുഖ‍്യമന്ത്രിയെ കിട്ടിയത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെ പിഎംഎ സലാമിന്‍റെ പരാമർശം.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി