''സർക്കാരിന്‍റെ വികസന സദസുമായി സഹകരിക്കില്ല''; നിലപാട് തിരുത്തി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം

 
Kerala

''സർക്കാരിന്‍റെ വികസന സദസുമായി സഹകരിക്കില്ല''; നിലപാട് തിരുത്തി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം

അയ്യപ്പ സംഗമവും വികസന സദസും ബഹിഷ്ക്കരിക്കുമെന്നായിരുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്

മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ വികസന സദസിൽ സഹകരിക്കുമെന്ന നിലപാടിൽ നിന്നും മുസ്ലീം ലീഗ് പിന്മാറി. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ ഹമീദാണ് സര്‍ക്കാരിന്‍റെ വികസന സദസില്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും അറിയിച്ചത്.

അയ്യപ്പ സംഗമവും വികസന സദസും ബഹിഷ്ക്കരിക്കുമെന്നായിരുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ‌ ഇതിന് വ്യക്തസ്ഥമായ നിലപാടായിരുന്നു മലപ്പുറം ജില്ലാ നേതൃത്വം എടുത്തിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് വികസന സദസ്സെന്നും, അതില്‍ പങ്കെടുക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്നുമായിരുന്നു അന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചത്. ഈ നിലപാടാണ് ഇപ്പോൾ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം തിരുത്തിയത്.

അവസാനമില്ലാതെ വിവാദവും വിമർശനവും; അയ്യപ്പ സംഗമം ശനിയാഴ്ച

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

സുരക്ഷാ ഭീഷണി; മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

അനധികൃത സ്വത്ത് സമ്പാദനം; പി.കെ. ഫിറോസിനെതിരേ ഇഡിക്ക് പരാതി

മണിപ്പുരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; 2 ജവാൻമാർക്ക് വീരമൃത്യു, 5 പേർക്ക് പരുക്ക്