എം.വി. ഗോവിന്ദൻ 
Kerala

മതനിരപേക്ഷതയ്ക്ക് നിരക്കാത്തത്; മദ്രസ വിഷയത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് കേരളത്തെ ഇത് ബാധിക്കില്ലെന്ന് അദേഹം പറഞ്ഞു

Aswin AM

തിരുവനന്തപുരം: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബാലവകാശ കമ്മീഷന്‍റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്നും ഇത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്നും അദേഹം പറഞ്ഞു.

'ഇത് കേരളത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പ്രാഥമിക വിദ‍്യാഭ‍്യാസം പൂർണമായിട്ടില്ലാത്തത് മൂലം മദ്രസ പഠനം പൊതുവിദ‍്യാഭ‍്യാസമായി കലർന്നാണ് പോകുന്നത്. കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് കേരളത്തെ ഇത് ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.'

മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലവകാശ കമ്മീഷന്‍റെ നിർദേശിച്ചിരുന്നത്. മദ്രസകളിലെ വിദ‍്യാഭ‍്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം