എം.വി. ജയരാജന്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു 
Kerala

എം.വി. ജയരാജനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു

എം.വി. നികേഷ് കുമാര്‍, കെ. അനുശ്രീ എന്നിവരും ജില്ലാ കമ്മിറ്റിയിൽ

Ardra Gopakumar

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ തെരഞ്ഞെടുത്തത്.

2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായി പി. ജയരാജൻ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എടക്കാട്‌ മണ്ഡലത്തിൽനിന്ന്‌ രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു.

സമ്മേളനത്തിൽ 50 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സഞ്ജുവിന്‍റെ അഴിഞ്ഞാട്ടം; ഇന്ത്യ 253/7

ഇറാനിയൻ കപ്പൽ ആക്രമണം; കേന്ദ്രസർക്കാരിന് അമെരിക്കൻ വിധേയത്വമെന്ന് പിണറാ‍യി വിജയൻ

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

മന്ത്രിസഭായോഗ തീരുമാനം; ആരോഗ്യവകുപ്പിലും ജുഡീഷ്യറിയിലും പുതിയ തസ്തികകൾ

വയറ്റിൽ കത്രിക കുടുങ്ങി ദുരിതം; കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നു