.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, മകൾ ആശ ലോറൻസിനെതിരേ ലോറൻസ് മുൻപ് ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. എം.എം. ലോറൻസിന്‍റെ മൃതദഹം പൊതുദർശനത്തിന് വെച്ചിരുന്ന എറണാകുളം ടൗൺഹാളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്, ഇതിനിടെയാണ് ആശയെക്കുറിച്ച് എം.എം. ലോറൻസ് 2021-ൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ് ചർച്ചയാകുന്നത്.
ആശുപത്രിയിൽ ആയ തന്‍റെ പിതാവിനെ പരിചരിക്കാൻ സിപിഐഎം സമ്മതിക്കുന്നില്ലെന്നും നോക്കാമെന്ന് പറഞ്ഞ പിണറായിയും മറ്റു മക്കളുമൊന്നും അദ്ദേഹത്തെ പരിചരിക്കാൻ തയ്യാറായില്ലെന്നും 2021 ൽ ആശ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് അന്ന് എം.എം. ലോറൻസ് തന്നെ മകൾ ആശയെ തള്ളി പറഞ്ഞ് രംഗത്ത് എത്തിയത്.
തന്‍റെ ക്ഷീണാവസ്ഥ മുതലെടുത്ത് തന്നെ സഹായിക്കാൻ എന്ന മട്ടിൽ എത്തിയ മകൾ ആശ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ദുഷ്പ്രചാരണങ്ങൾ നടത്തുന്നതായും വർഷങ്ങളായി അകൽച്ചയിലായിരുന്ന മകൾ തന്നെ പരിചരിക്കാനും സഹായിക്കാനും തയാറായ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞ് ആക്ഷേപിക്കുകയാണെന്നുമായിരുന്നു അദ്ദേഹം ഫെസ്ബുക്കിൽ കുറിച്ചത്.
തന്‍റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ലെന്നും കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശയെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്നുമായിരുന്നു 2021 ൽ എം എം ലോറൻസ് ഫെസ്ബുക്കിൽ കുറിച്ചിരുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെപൂർണ രൂപം
ഓക്‌സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്‍റെസമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
എന്‍റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്‍റെഅറിവോ, സമ്മതമോ കൂടാതെ, എന്‍റെക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്‍റെനല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് ഫെസ്ബുക്ക് കുറിപ്പിൽ ലോറൻസ് പറഞ്ഞിരിക്കുന്നത്.