കെ.സി. വേണുഗോപാൽ എംപി

 

File

Kerala

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരേ വിമർശനവുമായി കെ.സി. വേണുഗോപാൽ

Jisha P.O.

ന്യൂഡൽഹി: പ്രചരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരേ വിമർശനവുമായി എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാൽ വോട്ടെണ്ണൽ മെയ് നാലാം തീയതിയാണ്.

കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടവോട്ടെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണ്. അതുപോലെ കോൺഗ്രസിന്‍റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെ.സി പറഞ്ഞു.

മുൻ‌പും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തിയതികളുടെ കാര്യത്തിൽ ഇത്തരം സമീപനങ്ങൾ കണ്ടിട്ടുണ്ട്. ഒരു നാലു ദിവസം നീട്ടിവെച്ചത് കൊണ്ട് ഒരു പ്രശ്നവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ സമീപനത്തിൽ വളരെയേറെ ദുരൂഹതകൾ ഉണ്ട്. ഇത് കൊണ്ട് കോൺഗ്രസിന് ഭയമില്ലെന്നും, എന്തിനും കോൺഗ്രസ് തയ്യാറാണെന്നും , 25 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

ഡൽഹിയിൽ ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി