എൻ.എൻ. കൃഷ്ണദാസ് 
Kerala

മാധ്യമ പ്രവര്‍ത്തകർക്കെതിരായ 'പട്ടിപ്രയോഗം' മനഃപൂർവം, ആ നില്‍പ്പു കണ്ട് അറപ്പു തോന്നി; മാപ്പു പറയില്ലെന്ന് കൃഷ്ണദാസ്

'കെയുഡബ്യുജെയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കിലിട്ടാൽ മതി'

പാലക്കാട്: പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണ്, കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും എന്‍.എന്‍. കൃഷ്ണദാസ് പ്രതികരിച്ചു.

കെയുഡബ്യുജെയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കിലിടാനും മാധ്യമപ്രവർത്തകർ വലതുപക്ഷക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയതിനാണ് മാധ്യമ പ്രവർത്തകരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപിച്ച്. പാർട്ടി അനുനയിപ്പിച്ച് ഷുക്കൂർ എൽഡിഎഫ് കൺവൻഷനെത്തിയപ്പോഴായിരുന്നു കൃഷ്ണദാസിന്‍റെ പ്രതികരണം.

ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേയെന്നും ആക്ഷേപിച്ച കൃഷ്‌ണദാസ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ തട്ടിക്കയറുക‍യായിരുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം