Kerala

'സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കും'; പ്രധാനമന്ത്രി

തിരുവനന്തപുരം: ഭാരതത്തിന്‍റെ വികസന സാധ്യതകൾ ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്‍റെ വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കുമെന്ന കാഴ്ച്ചപ്പാടാണ് കേന്ദ്ര സർക്കാരിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നു പറഞ്ഞ അദ്ദേഹം മുൻപുള്ളതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നൽ‌കുന്നതെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല വാട്ടർ മെട്രൊ അടക്കമുള്ള വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

വാട്ടർ മെട്രൊ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ച മറ്റ് പദ്ധതികൾ. മാത്രമല്ല, 1900 കോടി രൂപയുടെവികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 1140 കോടി രൂപയുടെ തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉൾപ്പെടുന്നു. തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ 366.83 കിലോമീറ്റർ വേഗം കൂട്ടാൻ ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പാലക്കാട്-ദിണ്ടിഗൽ മേഖലയിലെ റെയിൽവേ ലൈൻ വൈദ്യുതീകരണ പ്രവർത്തനത്തിനും തുടക്കമായി.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു