നവീൻ ബാബുവിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

 
Kerala

നവീൻ ബാബുവിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന രീതിയിലാണ് അന്വേഷണം നടന്നത്.

പത്തനംതിട്ട: നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിന്‍റെ കുടുംബം. മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.

പി.പി. ദിവ്യ മാത്രം പ്രതിയെന്ന രീതിയിലാണ് അന്വേഷണം നടന്നത്. അതിനാൽ തന്നെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുൻപേ അറിയിച്ചതായിരുന്നു കുടുംബം. എന്നാൽ എസ്ഐടി വന്നിട്ടും അന്വേഷണത്തിൽ മാറ്റമുണ്ടായിട്ടില്ല.

എന്നാൽ നവീൻ ബാബുവിന്‍റെ മരണത്തിൽ വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. അതിനായി സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.

പ്രതിരോധം തീർക്കാൻ ഇനിയില്ല; പുജാര പടിയിറങ്ങി

‌ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസീസിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്; 432 റൺസ് വിജയലക്ഷ‍്യം

റാഷിദ് ഖാൻ നയിക്കും; ഏഷ‍്യാകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമായി

രാഹുലിനെതിരേ 'പ്ലാൻ ബി'! നിയമോപദേശം തേടി കോൺഗ്രസ്

രാഹുലിനെക്കുറിച്ച് സ്ത്രീകൾ ഭയത്തോടെ സംസാരിക്കുന്നു; മിണ്ടാതിരിക്കാനാവുന്നില്ലെന്ന് കെസിയുടെ ഭാര്യ