Kerala

'കൂറുമാറിയവരെ അയോഗ്യരാക്കണം'; സ്പീക്കർക്ക് എൻസിപിയുടെ കത്ത്

ശിവസേന സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ ഞായറാഴ്ചയാണ് അധികാരമേറ്റത്

മുംബൈ: ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങൾക്കെതിരേ അയോഗ്യതാ നടപടിയുമായി എൻസിപി. അജിത് പവാറിനെയും കൂറുമാറിയ എട്ട് എംഎൽഎമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എൻസിപി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ എൻസിപി പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറും ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, ധർനോബാബ അത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ എന്നീ എൻസിപി എംഎൽഎമാരാണ് ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്