നീലലോഹിതദാസൻ നാടാർ

 
Kerala

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ‍്യക്ഷനായ സിംഗിൾ ബെഞ്ചാണ് നീലലോഹിതദാസന്‍റെ ശിക്ഷ റദ്ദാക്കിയത്

Aswin AM

കൊച്ചി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി. ജില്ലാ കോടതിയുടെ വിധിക്കെതിരേ നീലലോഹിതദാസൻ നാടാർ ഹർജി നൽകിയിരുന്നു. ഇതിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ‍്യക്ഷനായ സിംഗിൾ ബെഞ്ചാണ് നീലലോഹിതദാസന്‍റെ ശിക്ഷ റദ്ദാക്കിയത്.

പരാതിക്കാരിയുടെ മൊഴിയിലുള്ള അവ‍്യക്തത ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയിരിക്കുന്നത്. 1999ൽ ഐഎഫ്എസ് ഉദ‍്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങുന്ന സമയത്ത് മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ