നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി 
Kerala

നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി

പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയിൽ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും

Namitha Mohanan

കാസർഗോഡ്: കാസർഗോഡ് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപുരയ്ക്ക് തീപിടിച്ചതിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.

ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. എന്നാൽ‌ ഇത്തരമൊരു നടപടി കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയിൽ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം. ഇവിടെ നിന്നും ആളുകളെ മാറ്റിയിരുന്നില്ല. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകള്‍ ഇരുന്നിരുന്നുവെന്നും നിലവില്‍ അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ

കെ. ലതേഷ് വധക്കേസ്; 7 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തവും പിഴയും

"തെരുവുനായ ശല്യം കുറയ്ക്കാൻ പൂച്ചകളെ പ്രോത്സാഹിപ്പിച്ചാൽ മതി'' സുപ്രീം കോടതി

"കപ്പൽ ആടി ഉലയുമ്പോൾ സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലുമില്ലാതെ നടുക്കടലിലേക്ക് ചാടുകയാണല്ലോ സാർ'' രാഹുൽ മാങ്കൂട്ടത്തിൽ

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവെ നടത്തണം; ഡൽഹി ഹൈക്കോടതി ഉത്തരവ്