തെക്കൻ കേരള തീരത്തിന് സമീപത്ത് ചക്രവാത ചുഴി

 
Kerala

ചക്രവാതച്ചുഴി രൂപം കൊണ്ടു; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട്

Jisha P.O.

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാത്രിയോടെ ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

മധ്യ-തെക്കൻ ജില്ലകളിൽ പൊതുവെ മൂടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച യെല്ലോ അലർട്ടായിരിക്കും.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം: വൻ സുരക്ഷാ ആശങ്ക

വിശ്വാസികളുടെ വേദന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും: കെ.സി. വേണുഗോപാല്‍

തിരുപ്പതി ലഡ്ഡുവിനായി 5 വർഷത്തിനിടെ നൽകിയത് 250 കോടിയുടെ വ്യാജ നെയ്

ദേഹം മുഴുവൻ നീലിച്ച പാടുകൾ, സ്വകാര്യഭാഗങ്ങളിൽ മുറിവ്; മോഡൽ മരിച്ച നിലയിൽ