വിഎസ്എസ്‌സിക്കും എല്‍പിഎസ്‌സിക്കും പുതിയ സ്ഥിരം മേധാവിമാര്‍

 
Kerala

വിഎസ്എസ്‌സിക്കും എല്‍പിഎസ്‌സിക്കും പുതിയ സ്ഥിരം മേധാവിമാര്‍

ഡോ. യു.പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ. ജയനാണ് ഡയറക്ടർ സ്ഥാനം.

Sarath Nath MS

തിരുവനന്തപുരം: വിക്രംസാരാഭായ് സ്പേസ് സെന്‍ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. നേതൃമാറ്റത്തിന്‍റെ രണ്ടാം ഘട്ടമാണ് ഇതോടെ പൂ‌ർത്തിയായിയത്.

ഡോ. യു.പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ. ജയനാണ് ഡയറക്ടർ സ്ഥാനം. മുൻഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരുമാസം ഇവർക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.

രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ മഹേന്ദ്രഗിരി ഐപിആർസിയിലും തിരുവനന്തപുരം ഐഐഎസ്‍യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്‍യു മേധാവി സൗമ്യനാരായണൻ വിരമിക്കുന്ന ഒഴിവിൽ ജോജി ജെ. ചാമൻ മേധാവിയാകും. ഐപിആർസിയിൽ അസി‌ർ പാക്കിരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടർ.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ