നവജാത ശിശുക്കളെ കൊന്ന കേസ്; യുവതി പ്രസവിച്ചത് യുട്യൂബ് നോക്കി

 
Kerala

നവജാത ശിശുക്കളെ കൊന്ന കേസ്; യുവതി പ്രസവിച്ചത് യുട്യൂബ് നോക്കി

പ്രസവകാലത്ത് യുവതി ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസ് പറഞ്ഞു.

Megha Ramesh Chandran

തൃശൂർ: നവജാത ശിശുക്കളെ കൊന്ന കേസിൽ പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച അനീഷ ഈ പരിച‍യം ഉപയോഗിച്ചാണ് ശുചിമുറിയിൽ പ്രസവിച്ചത്. ഗർഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാൻ വയറിൽ തുണിക്കെട്ടി ഗർഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു.

പ്രസവകാലത്തും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസ് പറഞ്ഞു. ഭവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താത്പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു.

വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. അടുത്ത കാലത്താണ് ഇരുവരും തമ്മിൽ പ്രണയമാണെന്ന വിവരം അറിഞ്ഞതെന്നു അമ്മ പറഞ്ഞു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്.

മകൾ ഗർഭിണിയായ വിവരം അറിഞ്ഞിരുന്നില്ല. മകൾക്ക് പിസിഒഡി ഉളളതിനാൽ ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമായിരുന്നു എന്ന് അമ്മ പറഞ്ഞു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്