നെയ്യാറ്റിൻകര ഗോപന്‍റെ സമാധി; മരണകാരണം സ്ഥിരീകരിക്കാനാകാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്  
Kerala

നെയ്യാറ്റിൻകര ഗോപന്‍റെ സമാധി; മരണകാരണം സ്ഥിരീകരിക്കാനാകാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തോളം ബ്ലോക്കുകളും, മൂക്കിലും തലയിലും ചെവിക്കു പിന്നിലും ചതവുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉദരത്തിൽ അസ്വാഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ അടക്കമുള്ള അവയവങ്ങൾ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രാസ പരിശോധനയ്ക്കായി ശരീരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തു വന്നാൽ മാത്രമെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്