കാലവർഷം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം 
Kerala

കാലവർഷം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം

നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയാണ് നിരോധിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

പാലക്കാട്: കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം പ്രഖ്യാപിച്ച് കളക്റ്റർ. നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) തിങ്കൾ മുതൽ ഓഗസ്റ്റ് 2 വരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 29ന് അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 01 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ഗാബയിൽ മഴയും ഇടിമിന്നലും, മത്സരം ഉപേക്ഷിച്ചു; ഇന്ത‍്യക്ക് പരമ്പര

വോട്ട് ചോരി: തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, 15 ലക്ഷം ഒപ്പ് ശേഖരിക്കാൻ കോൺഗ്രസ്

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്; അഞ്ച് ദിവസം നേരിയ മഴ

കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു

സൗരാഷ്ട്രയെ 160ന് എറിഞ്ഞിട്ട് കേരളം; നിധീഷിന് 6 വിക്കറ്റ്