എം.വി. ഗോവിന്ദൻ

 
Kerala

നിലമ്പൂർ തോൽവി: തിരുത്തേണ്ടത് തിരുത്തും, യുഡിഎഫിനെ കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ; എം.വി. ഗോവിന്ദൻ

ദേശാഭീമാനിയിലെ ലേഖനത്തിലാണ് ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്

നിലമ്പൂർ: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലമ്പൂർ പരാജയത്തെക്കുറിച്ച് ഇടതു മുന്നണി വിശദമായി പരിശോധിക്കുമെന്നും വർഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.

പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടെന്നും നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു.

കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കൂട്ടുകെട്ടാണ് യൂഡിഎഫിന്‍റേത്. എൽഡിഎഫിന്‍റെ അടിത്തറയിക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും വോട്ട് ചോർന്നത് യുഡിഎഫിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി