.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നിപ: 214 പേർ നിരീക്ഷണത്തിൽ; 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം file
Kerala

നിപ: 214 പേർ നിരീക്ഷണത്തിൽ; 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം

മാസ്ക്ക് ധരിക്കണം, കടകൾക്ക് രാവിലെ 10 മുതൽ 5 മണി വരെ മാത്രം പ്രവർത്തനം

Ardra Gopakumar

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെന്‍റർ ഞായറാഴ്ച പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

നിലവിൽ 214 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്കും പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കുട്ടിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും ജാ​ഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കി. കുട്ടിയുടെ‌ സമ്പർക്ക വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

മലപ്പുറത്ത് ആരോ​ഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483- 2732010 ആണു നമ്പർ.

ദൈവത്തിന്‍റെ പോരാളികളെ നിലംപരിശാക്കി വൈഭവ് സൂര‍്യവംശി; ബുംറയ്ക്കും കിട്ടി രണ്ട് സിക്സർ

'യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല'; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

നാമനിർദേശ പത്രികയിൽ ആസ്തി വിവരം തെറ്റായി നൽകി; ജി. സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണം, ആവശ‍്യവുമായി എസ്ഐടി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ അധ‍്യക്ഷനായി തമീം ഇഖ്ബാൽ; പുതുയുഗത്തിന് തുടക്കം