നിതിൻ രാജ്, ഡോ. എം.കെ. റാം

 
Kerala

പ്രതിക്ക് ജാമ‍്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്തുകൊണ്ട്‍? നിതിൻ രാജിന്‍റെ മരണത്തിൽ ഹൈക്കോടതി

പൊലീസിന് ഇതിൽ ഇരട്ടനീതിയാണോയെന്നും കോടതി ചോദിച്ചു

Aswin AM

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എംകെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരണവുമായി ഹൈക്കോടതി.

സുപ്രീം കോടതി പ്രതിക്ക് ജാമ‍്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും പൊലീസിന് ഇതിൽ ഇരട്ടനീതിയാണോയെന്നും കോടതി ചോദിച്ചു.

കൈവിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാൻ സാധിക്കുമെന്നും കോടതി വിമർശിച്ചു. അതേസമയം, ഡോ. എം.കെ. റാമിനു വേണ്ടി അന്വേഷണ സംഘം ബെംഗളൂരുവിലും ആന്ധ്രയിലും ചിറ്റൂരിലും അന്വേഷണം നടത്തിവരുകയാണ്. പ്രതിയുടെ സഹോദരൻ ചിറ്റൂരിലെ പ്രാദേശിക നേതാവാണ്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ലഭിക്കുന്നുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്