'ഇറച്ചിക്കടയ്‌ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കൃഷ്ണദാസ് 
Kerala

'ഇറച്ചിക്കടയ്‌ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കൃഷ്ണദാസ്

മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് ആക്രോശിച്ച് മുന്നോട്ട് നടന്നു.

Ardra Gopakumar

പാലക്കാട്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേയെന്നും ആക്ഷേപിച്ച കൃഷ്‌ണദാസ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ തട്ടിക്കയറി.

പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെ പ്രതികരണം തേടിയതായിരുന്നു മാധ്യമപ്രവര്‍ത്തകർ. ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറഞ്ഞ് ആക്രോശിക്കുകയായിരുന്നു കൃഷ്ണദാസ്. സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി പൊ​ട്ടി​ത്തെ​റി എ​ന്ന് രാ​വി​ലെ മു​ത​ൽ വാ​ർ​ത്ത കൊ​ടു​ത്ത​വ​ർ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്തു​ക. ഷു​ക്കൂ​റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഇ​റ​ച്ചി​ക്ക​ട​യ്ക്കു മു​ന്നി​ൽ പ​ട്ടി​ക​ൾ നി​ൽ​ക്കു​ന്ന​തു​പോ​ലെ കാ​വ​ൽ നി​ന്ന​വ​ർ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്തു​ക– കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞ കൃഷ്ണദാസ്, മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് ആക്രോശിച്ച് മുന്നോട്ട് നടന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്. മാറാൻ പറഞ്ഞാൽ മാറിക്കോളണം. കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരരുത്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോ​. നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലേ. ഞങ്ങളുടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. പാലക്കാട്ട് തനിക്ക് ഇഷ്‌ടമുള്ളിടത്തെല്ലാം താൻ പോകുമെന്നും ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു