Kerala

കെഎസ്ആർടിസി ജീവനക്കാർക്ക് ടാർജറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാന്‍ തീരിമാനിച്ചിട്ടില്ല: ഗതാഗത മന്ത്രി

നിർബന്ധ വിഅർ കെഎസ്ആർടിസിയിൽ ഉണ്ടാവില്ല. കെഎസ്ആർടിസി സ്വകാര്യവത്കരിക്കുന്നതിനും നീക്കമില്ല.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ടാർജറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാന്‍ തീരിമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. ട്രേഡ് യൂണിയന്‍ നേതാക്കൾ അല്ലാത്ത മറ്റാർക്കും ശമ്പളം ഗഡുക്കളായി കിട്ടുന്നതിൽ എതിരില്ല.

തൊഴിലാളികൾ എല്ലാവരും ഇതിൽ സംതൃപ്തരാണെന്നും അദ്ദഹം പറഞ്ഞു. നിർബന്ധ വിഅർ കെഎസ്ആർടിസിയിൽ ഉണ്ടാവില്ല. കെഎസ്ആർടിസി സ്വകാര്യവത്കരിക്കുന്നതിനും നീക്കമില്ല. യൂണിയനുകൾ പറയുന്നത് മാത്രമാണോ മാനേജ്‌മെന്‍റിന് നടപ്പാക്കാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.

കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ് ഡിസംബർ മുതൽ ബൾക്ക് പർച്ചേഴ്സിന്‍റെ ആനുകൂല്യം എടുത്തുകളഞ്ഞു. കൂടാതെ ലിറ്ററിന് 20 രൂപയുടെ ആധിക ചിലവപും വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപയുടെ അധിക ചിലവ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ