.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Baby - Representative Image 
Kerala

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല

കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ നടത്തിയിട്ട് ദിവസങ്ങളായി

MV Desk

കളമശേരി: അമ്മയും സുഹൃത്തും ചേർന്ന് കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റെടുക്കാൻ ആളില്ലാതെ മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ നടത്തിയിട്ട് ദിവസങ്ങളായി. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

അമ്മയും സുഹൃത്തും ജയിലിലായതിനാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല. ഇതേതുടർന്ന് പൊലീസ് കുഞ്ഞിന്‍റെ അമ്മയുടെ വീട്ടുകാരോടും ബന്ധുക്കളോടും അന്വേഷിച്ചെങ്കിലും അവരാരും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് അമ്മയുടെ സുഹൃത്തിന്‍റെ വീട്ടുകാരോടും ബന്ധുക്കളോടും ഒക്കെ പൊലീസ് അന്വേഷിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ അവരാരും തയ്യാറായില്ല. പൊലീസ് കുഞ്ഞിന്‍റെ അച്ഛനെ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ്. അച്ഛന്‍റെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ താല്പര്യമുണ്ടോ എന്ന് അന്വേഷിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ