Kerala

അരിക്കൊമ്പനു തത്കാലം മയക്കുവെടി ഇല്ല

ആന തിരികെ കാട്ടിലേക്കു കയറിയ സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം

MV Desk

കമ്പം: തമിഴ്‌നാട്ടിലെ കമ്പം മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ തത്കാലം മയക്കുവെടി വയ്‌ക്കേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം.

ജനവാസ കേന്ദ്രത്തിൽ നിന്നു പിന്മാറിയ ആന വീണ്ടും ഉൾക്കാട്ടിലേക്കു നീങ്ങിത്തുടങ്ങിയെന്ന സൂചന റേഡിയോ കോളറിൽനിന്നു ലഭിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പ് ഇങ്ങനെയൊരു തീരുമാനിത്തിലെത്തിച്ചേർന്നിരിക്കുന്നത്.

നേരത്തെ, ആനയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി 150 പേരടങ്ങുന്ന വനപാലക സംഘത്തെ തമിഴ്‌നാട് നിയോഗിച്ചിരുന്നു. ഇതുകൂടാതെ മൂന്ന് കുങ്കിയാനകളെ മേഖലയിലെത്തിക്കാനും നടപടി സ്വീകരിച്ചിരുന്നു.

65 ലക്ഷം നഷ്ടപരിഹാരം നൽകണം; പി.പി. ദിവ‍‍്യയ്ക്കും പ്രശാന്തനുമെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം

താമരശേരി ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; മൂന്നു പേർ കൂടി അറസ്റ്റിൽ

ഇന്ത്യ വളരും, 6.6% നിരക്കില്‍

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു

വനിതാ ഡോക്റ്ററുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍