ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം

 
Kerala

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം

കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്‍റെ വാദം.

Megha Ramesh Chandran

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.

പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുക്കാതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്‍റെ വാദം.

നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കലിൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ട്രെയ്നിന് മുന്നിൽ ചാടി മരിച്ചത്.

വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; മൂന്നാമതൊരു മൃതദേഹമില്ല, ദുരൂഹത അവസാനിച്ചു

"ഉയർന്ന ശബ്ദവും വെളിച്ചവും തീയും വേണ്ട"; ഉപാധികളോടെ മോഡിഫിക്കേഷൻ ആകാമെന്ന് ഗതാഗത മന്ത്രി

വിവാഹവാഗ്ദാനം നൽകി മൂന്നു വർഷം പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരേ പരാതി

33 ഡിഗ്രി ചൂടിൽ ഹുഡി അണിഞ്ഞ് മല കയറുന്ന യുവാവ്: കേതൻ അഗർവാളിന്‍റെ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി