മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ
കൊച്ചി: രാഷ്‌ട്രീയ നേതാക്കൾക്കടക്കം മാസപ്പടി നൽകിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകൻ എം.ആർ. അജയനാണ് ഹർജിക്കാരൻ. ഹർജി വേനലവധിക്കു ശേഷം മെയ് 27ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ ടി. വീണ, കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡ് (സിഎംആർഎൽ) അടക്കം ഇരുപതോളം എതിർകക്ഷികൾ എന്നിവർക്കുനോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
ആദായ നികുതി വകുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.