നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

 
Kerala

നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്സ് ജിതിനാണ് മരണപ്പെട്ടത്. ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർക്കുമാണ് പരുക്കേറ്റത്. നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

മണിപ്പുരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; ജവാന് വീരമൃത്യു, 3 പേർക്ക് പരുക്ക്

''സർക്കാരിന്‍റെ വികസന സദസുമായി സഹകരിക്കില്ല''; നിലപാട് തിരുത്തി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം

മാനദണ്ഡങ്ങൾ ലംഘിച്ചു; 474 പാർട്ടികൾക്ക് അയോഗ്യത

''വലിയ ബോംബ് വരുമെന്നു പറഞ്ഞപ്പോൾ ഇതാവുമെന്നു കരുതിയില്ല'', ആരോപണങ്ങൾ നിയമപരമായി നേരിടുമെന്ന് എം.വി. ഗോവിന്ദന്‍

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; 59 കാരൻ അബോധാവസ്ഥയിൽ