ഓണം ബംബർ വിൽപ്പന 63 ലക്ഷത്തിലേക്ക് 
Kerala

ഓണം ബംബർ വിൽപ്പന 63 ലക്ഷത്തിലേക്ക്

ന​റു​ക്കെ​ടു​പ്പി​ന് ഇ​നി നാ​ലു നാ​ൾ

Megha Ramesh Chandran

തിരുവനന്തപുരം:​ നറുക്കെടുപ്പിന് കേ​വ​ലം 4 നാൾ മാത്രം മുന്നിൽ നിൽക്കെ കേ​ര​ള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ തിരുവോണം ബംബർ വിൽപ്പന 63 ലക്ഷത്തിലേക്ക്.

ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് വിൽക്കാനായി നൽകിയിട്ടുള്ളത്. 7 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇനി വിപണിയിലുള്ളത്. 4​ ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്നാ​ണു പ്രതീക്ഷ​.

25 കോടി രൂപ ഒന്നാം സമ്മാ​ന​വും ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്ക് ന​ൽ​കു​ന്ന ര​ണ്ടാം സ​മ്മാ​ന​വും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംബര്‍ വി​പ​ണി​യി​ലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫിസുകളിലേതുള്‍പ്പെടെ 11,76,990 ടിക്കറ്റുകൾ അവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. 8,24,140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പി​ന്നാ​ലെ​യുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇനി ഒരു ലക്ഷം ടിക്കറ്റിൽ താഴെ​യേ വിൽക്കാ​നുള്ളു. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റ് മാത്രം. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകളേ വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം