പ്രതീകാത്മക ചിത്രം 
Kerala

പറവൂരിൽ മൂന്നു കുട്ടികൾ പുഴയിൽ വീണു മരിച്ചു

ബന്ധുവീട്ടിൽ താമസിക്കാനെത്തിയ കുട്ടികളെയാണ് പുഴയിൽ കാണാതായത്

MV Desk

കൊച്ചി: പറവൂർ തട്ടുകടവ് പാലത്തിന് സമീപം പുഴയിൽ വീണ് മൂന്നു കുട്ടികൾ മരിച്ചു. ശ്രീവേദ (10), അഭിനവ് (12), ശ്രീരാഗ് (13) എന്നിവരാണു മരിച്ചത്.

ബന്ധുവീട്ടിൽ താമസിക്കാനെത്തിയ കുട്ടികൾ ഉച്ചയോടെ പുഴയരികിലേക്ക് പോകുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടികൾ തിരിച്ചെത്താഞ്ഞതിനെതുടർന്ന് അന്വേഷിച്ചപ്പോഴാണ് പുഴക്കരയിൽ നിന്ന് കുട്ടികളുടെ വസ്ത്രങ്ങളും സൈക്കിളും ലഭിച്ചത്.

തുടർന്നു നടത്തിയ തെരച്ചിലിൽ നാലാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ച്. മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു ശേഷം മറ്റു രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ