NIA 

file

Kerala

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ മുഖ‍്യ പ്രതി അറസ്റ്റിൽ

പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയിൽ നിന്നും എൻഐഎയുടെ വലയിലായത്

Aswin AM

മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തു. പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയിൽ നിന്നും എൻഐഎയുടെ വലയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി. സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങിയതിൽ പ്രധാന ആസൂത്രകനാണ് ഇയാളെന്നാണ് എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

2026 ഫെബ്രുവരി 7ന് മലപ്പുറത്തെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകൾ, 10,500 നോൺ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബുകൾ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

അന്ന് ലോറി തടഞ്ഞു നിർത്തി മൂന്നു പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ലൈസൻസോ, സ്ഫോടകവസ്തുക്കൾ കൊണ്ടുപോകാനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. പിന്നീട് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ 19 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ഓഗസ്റ്റ് 7ന് കർണാടകയിലെ വിജയപുരയിൽ നിന്നും മൂന്ന് പ്രതികളെ കൂടി എൻഐഎ പിടികൂയിരുന്നു. ഇതിനു പിന്നാലെയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം വച്ചതും കടത്തിയതിനെ പറ്റിയും അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ‍്യക്തമാക്കി.

"മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് ലോക്ഭവൻ

എ‍യർ ഇന്ത്യാ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസ്റ്റീവ്

മൊജ്തബ ഖമനേയി ആരോഗ‍്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാൻ മാധ‍്യമം| Video

അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് സഹോദരൻ; അജയ് ആയങ്കി അറസ്റ്റിൽ

ജെൻസിയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടു, അതോടെ ആ തീരുമാനമെടുത്തു; രാജിയിൽ‌ പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ