അമിത് ചക്കാലക്കൽ
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ നടൻ അമിത് ചക്കാലക്കലിന്‍റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡിഗഡ് രജിസ്ട്രേഷനിലുളള ലാൻഡ് ക്രൂസർ കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
അമിത്തിന് നിലവിൽ നിയമോപദേശം നൽകാൻ അഭിഭാഷകരെ അനുവദിക്കില്ലെന്നാണ് കസ്റ്റംസ് നിലപാട്. കസ്റ്റംസ് ഓഫിസിൽ ഉടനെ ഹാജരാകാനും അമിത്തിനു നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ അമിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. സമൻസ് കൈപ്പറ്റാൻ അമിത് വിസമ്മതിക്കുകയായിരുന്നു.
ഇതോടെ അമിത്തിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു വരുത്തുകയാണ് ഉണ്ടായത്. അഞ്ച് വർഷം മുൻപ് വാങ്ങിയ ലാൻഡ് ക്രൂസറാണ് അമിത്തിന്‍റെ കൈവശമുളളത്.