വി.ഡി. സതീശൻ

 
Kerala

സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം, ചോദ‍്യാത്തരവേള റദ്ദാക്കി

ചോദ‍്യോത്തരവേള ആരംഭിച്ച സമയം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് നിയമസഭയിൽ പ്രതിഷേധം. ചോദ‍്യോത്തരവേള ആരംഭിച്ച സമയം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ‍്യപ്പെട്ടു.

എന്നാൽ ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്നായിരുന്നു വ‍്യവസായ മന്ത്രി പി. രാജീവിന്‍റെ പ്രതികരണം. രാഷ്ട്രീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തിനോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. ഇതേത്തുടർന്ന് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനു പിന്നാലെ ചോദ‍്യാത്തരവേള റദ്ദാക്കുകയും ചെയ്തു.

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

യുവതിയെ പൊലീസ് സംരക്ഷിക്കുന്നു, സിബിഐ അന്വേഷണം വേണമെന്ന് മെൻസ് അസോസിയേഷൻ; പുരുഷൻമാർക്കായി ഹെൽപ്‌ലൈൻ

ശാസിച്ചതിന്‍റെ പക, വനിത മാനേജരെ കൊന്നത് സഹപ്രവർത്തകൻ; പെട്രോളൊഴിച്ച് കത്തിച്ചു, വാതിൽ പുറത്തുനിന്ന് പൂട്ടി

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ ചിത്രീകരിച്ചു, നേരിട്ടത് ക്രൂര ബലാത്സംഗം; രാഹുലിനെതിരേ നൽകിയ സത‍്യവാങ്മൂലത്തിൽ പരാതിക്കാരി