കേരള നിയമസഭ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവ് നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സ്വർണപ്പാളിയുടെ ഭാരക്കുറവിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ഇക്കാര‍്യം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുന്നത്.
അയ്യപ്പ സംഗമവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം. കൂടാതെ കഴിഞ്ഞ ദിവസമുണ്ടായ കെഎസ്‌യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽപ്പെടുത്തും.