Kerala

സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ നാളെ പ്രതിഷേധദിനം ആചരിക്കും: തിങ്കൾ ഉപവാസ പ്രാര്‍ഥനാ യജ്ഞം

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നാളെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ്രതിഷേധദിനമായി ആചരിക്കും. എല്ലാ പള്ളികളിലും പ്രതിഷേധപ്രമേയം വായിച്ച് പാസാക്കുകയും വിശദീകരണം നടത്തുകയും ചെയ്യും. പ്രതിഷേധത്തിന്റെ തുടർച്ചയായി തിങ്കൾ രാവിലെ 9മുതല്‍ പാളയം സെന്‍റ്. ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാര്‍ഥന യജ്ഞം നടത്തും.

ഉപവാസ പ്രാര്‍ഥന യജ്ഞത്തിൽ പങ്കെടുക്കുന്നവർ രാവിലെ 9.30ന് മുൻപായി തിരുവനന്തപുരം പാളയം സെന്‍റ്.ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ എത്തിച്ചേരേണ്ടതാണെന്ന് സഭാ നേതൃത്വം അറിയിച്ചു. യജ്ഞത്തിൽ പങ്കെടുക്കുന്നവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ ഇങ്ങനെ:

1. ഹസ്സൻ മരക്കാർ ഹാൾ ഗ്രൗണ്ട്, എ.കെ.ജി സെന്ററിന് സമീപം.

2. എം. ജി റോഡ്, സെന്റ്. ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രലിനു എതിർവശം.(രാവിലെ 9:30 ന്‌ മുൻപായി

പ്രവേശിച്ചിരിക്കണം)

3. ഫ്‌ളൈഓവർ, സംസ്‌കൃത കോളെജിന് പിൻവശം

4. ബിഷപ്പ് പെരേര ഹാളിനു എതിർവശത്തുള്ള റോഡ്.

5. വെള്ളയമ്പലം മാനവീയം റോഡ്

6. മ്യൂസിയം പൊലീസ് സ്റ്റേഷനും കനകക്കുന്നിനും ഇടയിലുള്ള സൈഡ് റോഡ്

പൊലീസുകാർക്ക് മാനസിക സംഘർഷം: ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജെപിയുടെ സർക്കുലർ

എസ്എസ്എല്‍സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ 15- കാരി ജീവനൊടുക്കി

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ല; പരിശോധനാ ഫലം വന്നതിനു ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

വാഹനമോടിച്ചിരുന്നത് യദു തന്നെ; നടിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രേഖകൾ പുറത്ത്

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു