യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് | 

 
Kerala

'ആലിപ്പഴം' പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന അവസ്ഥ, എംപിയെ എന്തിന് മുഖ്യമന്ത്രിയാക്കണം; കെസിക്കെതിരേ ഓർത്തഡോക്സ് സഭ

"എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണ്"

Namitha Mohanan

കോട്ടയം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനു വിമർശനവുമായി ഓർത്തഡോക്സ് സഭ. എംപിമാര്‍ മുഖ്യമന്ത്രിമാര്‍ ആകുന്നതില്‍ നിയമതടസമില്ല. എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ബഹളംനടക്കുന്ന കാഴ്ച കാണുന്നുണ്ട്. അത് ശരിയാണെങ്കിൽ, മലയാളത്തിലൊരു പഴഞ്ചൊല്ലുണ്ട്. ആലിപ്പഴം (ആലിൻകായ) പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ അവസ്ഥയാണ് ഇപ്പോഴുള്ളത്. ജയിപ്പിച്ചു എന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം