V Muralidharan 
Kerala

വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന പ്രശ്നം പരിഹരിക്കും: മന്ത്രി

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായി സ്റ്റേഷനിലെത്തിയ വന്ദേ ഭാരത് ട്രെയിനു സ്വീകരണം നൽകി

തിരുവനന്തപുരം: കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ സമയത്ത് സർവീസ് നടത്താൻ വേണ്ടി മറ്റ് എക്സ്പ്രസ് ട്രെയിനുകൾ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.

മറ്റു ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഈ വിഷയത്തിൽ പരാതി അറിയിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുന്ന സമയത്ത് സമയക്രമത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് അദ്ദേഹം നൽകുന്ന ഉറപ്പ്.

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച വന്ദേ ഭാരത് ട്രെയിനു നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷത്തിൽ രണ്ടു തവണയാണ് റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കാറുള്ളത്. അവസാനം പരിഷ്കരിച്ച ടൈം ടേബിൾ പുറത്തിറങ്ങിയത് ഒക്റ്റോബർ ആദ്യം. ഇനി ആറു മാസം കഴിഞ്ഞായിരിക്കും അടുത്ത പരിഷ്കരണം.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ