Kerala

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

അപകടത്തില്‍ പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ ദേവസ്വം മുന്‍ കാരാഴ്മ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി  ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങന്നൂര്‍ ദേവസ്വം ബോര്‍ഡ് വാച്ചര്‍ ഉണ്ണികൃഷ്ണന്‍ നായരാണ് (46) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ ദേവസ്വം മുന്‍ കാരാഴ്മ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്രാളിക്കാവ് പൂരത്തിന് പോയി മടങ്ങവെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി ജ്യൂസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.‍ ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ ചങ്ങനാശേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു